ക്ഷേത്ര നഗരയിൽ ഓടകുഴലും മയിൽപീലിയും കയ്യിലേന്തി മുരളീധരൻ്റെ രണ്ടാം ഘട്ട പര്യടനം
ഗുരുവായൂർ:യൂ ഡി എഫ് തൃശൂർ ലോകസഭ മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ രണ്ടാം ഘട്ട പര്യടനം നടത്തി.ഓടകുഴലും മയിൽപ്പീലിയും കയ്യിലേന്തിയ മുരളീധരൻ ക്ഷേത്ര ദർശനത്തി നെത്തിയവരോടും കച്ചവടക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപ്സര ജംഗ്ഷൻ വരെ മുഴുവൻ കടകളിലുള്ളവരെയും ക്ഷേത്ര ദർശനത്തിനെത്തിയവരെയും സന്ദർശിച്ചു. ക്ഷേത്രത്തിലെ വഴിപാട്കൗണ്ടറുകളിലുള്ളവരുടെയുംപ്രസാദംവാങ്ങാനെത്തിയവരുടെയും അരികിലെത്തി മുരളീധരൻ വോട്ട് അഭ്യർത്ഥിച്ചു. ക്ഷേത്രനഗരിയിലെ കടക്കാരും ജനങ്ങളും ചേർന്ന് സ്ഥാനാർത്ഥിക്ക് വൻ സ്വീകരണം നല്കി.പലരും കൊന്ന പൂവും, ഗുരുവായൂരപ്പ ചിത്രങ്ങളും,മയിൽപ്പീലിയും, ഓടകുഴലും നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
യൂഡിഎഫ് നേതാക്കളായ സി എച്ച് റഷീദ്,ഒ.അബ്ദുൾറഹ്മാൻ കുട്ടി,അഡ്വ.ടി.എസ്. അജിത്, അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ. മണികണ്ഠൻ,സി.എ. ഗോപപ്രതാപൻ,ആർ. രവികുമാർ ,കെ.വി.ഷാനവാസ്, സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ,ആർ.വി. അബദുൽ റഹീം,ബാലൻ വാറണാട്ട്,ടി.എൻ. മുരളി, മോഹൻദാസ് ചേലനാട്ട്, കെ.പി.എ. റഷീദ്,വി.കെ. സുജിത്ത്, രേണുക ശങ്കർ,ആർ. വി ജലിൽ, സ്റ്റീഫൻ ജോസ്,ബിന്ദു നാരായണൻ, പ്രിയാ രാജേന്ദ്രൻ, കെ.കെ. രൺജിത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.