പെന്ഷന് തട്ടിപ്പ് :ചൊവ്വാഴ്ച ആലംകോട് പഞ്ചായത്തിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച്
ചങ്ങരംകുളം:പെന്ഷന് തട്ടിപ്പ് സംഭവത്തില്‍ ആരോപണ വിധേയനായ പഞ്ചായത്ത് അംഗം രാജി വെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ആലംകോട് പഞ്ചായത്തിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തും.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരേതന്റെ പെന്ഷന് കൈപറ്റിയെന്നും കാണിച്ച് പരേതന്റെ ബന്ധുക്കള്‍ ബാങ്കിന് പരാതി നല്‍കിയിരുന്നു.ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ നല്കിയ പരാതിയില്‍ പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ഹക്കീം പെരുമുക്കിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.