ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്

ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്
ചെന്നൈ | ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന നിര്‍മല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിര്‍മ്മല ദേവി പിഴയടയ്ക്കണമെന്നും ജസ്റ്റിസ് ടി ഭഗവതിയമ്മാള്‍ വിധിച്ചു.

2018 ലാണ് നിര്‍മല ദേവിക്കെതിരെ നാല് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഉന്നതര്‍ക്ക് വഴങ്ങികൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുന്ന നിര്‍മലയുടെ ഫോണ്‍ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നാണ് 2018 ഏപ്രില്‍ 16ന് നിര്‍മ്മലയെ അറസ്റ്റ് ചെയ്തത്. ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാനും സാമ്പത്തിക നേട്ടങ്ങള്‍ക്കും സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നാണ് നിര്‍മല ആവശ്യപ്പെട്ടത്.

നിര്‍മ്മലാ ദേവിയ്‌ക്കൊപ്പം മധുരൈ കാമരാജ് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ വി മുരുഗന്‍, റിസര്‍ച്ച് സ്‌കോളര്‍ എസ് കറുപ്പസ്വാമി എന്നിവരും കേസില്‍ പ്രതികളായിരുന്നു, എന്നാല്‍, ഇവരെ തിങ്കളാഴ്ച കോടതി കുറ്റവിമുക്തരാക്കി.
Previous Post Next Post