യുഡിഎഫ് യോഗത്തില്‍ വിമര്‍ശനം; പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ്

യുഡിഎഫ് യോഗത്തില്‍ വിമര്‍ശനം; പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ്
കാഞ്ഞങ്ങാട്: യു.ഡി.എഫ് യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യു.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ് സംഭവം.
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം വിളിച്ചത്. പ്രതിപക്ഷ നേതാവ് എത്തിയത് 3.30-ന്. ഇത്രയും സമയം യോഗ ഹാളിലിരുന്ന മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാക്കളാരും പുറത്ത് പോകണമെന്ന് പറഞ്ഞിട്ടില്ല. ഒന്നര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രതിപക്ഷ നേതാവ് വന്നപ്പോഴും സ്വാഗത- അധ്യക്ഷ പ്രസംഗം നടക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് ആരും പറഞ്ഞില്ല.
യു.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം വേണ്ടത്ര ഉയര്‍ന്നില്ലെന്ന് പറയുകയും സ്ഥാനാര്‍ഥിയുടെ ആത്മ വിശ്വാസം ഒന്നുകൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് പറയുകയായിരുന്നു.
Previous Post Next Post