കുടിശിക തീര്‍ക്കാന്‍ 57 കോടി വേണമെന്ന് സംസ്ഥാന പോലീസ്; അനുവദിക്കാതെ ധനവകുപ്പ്
തിരുവനന്തപുരം | കുടിശിക തീര്‍ക്കാന്‍ പണം അനുവദിക്കണമെന്നുള്ള സംസ്ഥാന പോലീസിന്റെ ആവശ്യം തള്ളി ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീര്‍ക്കാന്‍ 57 കോടി രൂപ ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. എന്നാല്‍ 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ കുടിശിക ആയിരിക്കെയാണ് ഇത്രയും കുറഞ്ഞ തുക അനുവദിച്ചത്
ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികക്ക് കാരണം എന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത്തരത്തില്‍ ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ തീര്‍ക്കാന്‍ ഇനി പണം നുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടത്.