21 ദിവസത്തിനുള്ളിൽ 1,035 യൂണിറ്റ് രക്തം നൽകി ഡി.വൈ.എഫ്.ഐ.
മെഡിക്കൽ കോളേജ് : 21 ദിവസം നീണ്ട മെഗാ രക്തദാനക്യാമ്പിലൂടെ ഡി.വൈ.എഫ്.ഐ. ദാനംചെയ്തത് 1,035 യൂണിറ്റ് രക്തം. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗവ. മെഡിക്കൽ കോളേജിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ 18 ഏരിയകളിൽനിന്നുള്ള വൊളന്റിയർമാരാണ് രക്തദാനത്തിൽ പങ്കാളികളായത്. മാർച്ച് എട്ടിന് വനിതാദിനത്തിൽ വനിതകളുടെ രക്തദാനത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
മുൻ എം.പി. പി.കെ. ബിജു സമാപനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻറ് ആർ.എൽ. ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.പി. ശരത്ത്പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാധിക, രക്ത ബാങ്ക് മേധാവി ഡോ. സുഷമ, ഡി.വൈ.എഫ്.ഐ. കേന്ദ്രക്കമ്മിറ്റിയംഗം ഗ്രീഷ്മാ അജയ്ഘോഷ്, കെ.എസ്. സെന്തിൽകുമാർ, കെ.എസ്. റോസൽരാജ്, സുകന്യാ ബൈജു, സുഭാഷ്, സി.ആർ. കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു.