രാഹുലിനെതിരെ ആർഎസ്എസ് നൽകിയിരിക്കുന്നത് 16 കേസുകൾ’: പിണറായി കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കണ്ട: സതീശൻ

രാഹുലിനെതിരെ ആർഎസ്എസ് നൽകിയിരിക്കുന്നത് 16 കേസുകൾ’: പിണറായി കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കണ്ട: സതീശൻ
കാസർകോട്∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. 30 ദിവസമായി എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമാണെന്നും കോണ്‍ഗ്രസിനെതിരെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും പ്രതികരിക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. 
‘‘കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നു പിണറായി വിജയന്‍ മറന്നു പോകരുത്. റിയാസ് മൗലവി കേസിലെ പ്രതികളെ രക്ഷിച്ചത് സിപിഎം ബിജെപി ധാരണയിലാണ്. ആര്‍എസ്എസുകാര്‍ക്കെതിരെ യുഎപിഎ ചുമത്തേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് അലനും താഹയ്ക്കും എതിരെ കേസെടുത്തത്. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തു വച്ച് നടക്കുന്ന പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കണ്ട’’–സതീശൻ പറഞ്ഞു.
Previous Post Next Post