അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിട്ടത്. ‘സെന്തില്‍ ബാലാജി കേസിലെ സുപ്രീം കോടതി വിധി പ്രകാരം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാനുള്ള അവകാശത്തിന് വിധേയമായി ഞങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടുന്നു,’ – ഇഡി അഭിഭാഷകന്‍ പറഞ്ഞു. ഇത് ജഡ്ജി അംഗീകരിക്കുകയായിരുന്നു.
Previous Post Next Post