ചാലിശേരിയിൽ സിഎസ്എ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 ന് തുടക്കം

ചാലിശേരിയിൽ സിഎസ്എ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 ന് തുടക്കം


ചാലിശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതനാത്ത് ഏപ്രിൽ 14 ന് ആരംഭിക്കുന്ന സി.എസ്.എ അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സീസൺ ടിക്കറ്റ് വിതരണം തുടരുന്നു
.ജീവകാരുണ്യ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും കായികരംഗത്ത് മുന്നിൽ നിൽക്കുന്ന മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് ചാലിശ്ശേരി സോക്കർ അസോസിയേഷൻ ആരവം 2024 അഖിലേന്ത്യ സെവൻസ് ഫളഡ് ലൈറ്റ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്.

കേരളത്തിലെ കായിക രംഗത്ത് പ്രമുഖരായ ടീമുകൾ ഒരുമാസം നീണ്ട് നിൽക്കുന്ന മത്സരത്തിൽ മാറ്റുരക്കും മൽസരത്തിനുള്ള ഗ്യാലറി നിർമ്മാണം അവസാന ഘട്ടത്തിലാണ്

സീസൺ ടിക്കറ്റുകൾ കായിക പ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് ആവശ്യമുള്ളവർ
9447615824 (അഹമ്മദുണ്ണി) ,9846125843 (സുനിൽ കുമാർ ) ,9422058835 ( ബിജു) ,8592000915 മണികണ്ഠൻ എന്നി നമ്പറിൽ ബന്ധപ്പെടേണ്ടതാണ് സീസൺ ടിക്കറ്റ് എടുത്തവർക്ക് മാത്രമായുള്ള നറുക്കെടുപ്പിലൂടെ രണ്ട് ഭാഗ്യശാലികളെ തെരഞ്ഞെടുക്കും ഒന്നാം സമ്മാനമായി ഇലക്ട്രിക്ക് സ്കൂട്ടറും ,രണ്ടാസമ്മാനമായി എൽ.ഇ.ഡി ടി.വി യും സമ്മാനമായി ലഭിക്കുമെന്ന് ടൂർണ്ണമെൻ്റ് സംഘാടക സമിതി ചെയർമാൻ വി.വി.ബാലകൃഷൺ ,
കൺവീനർ എം.എം. അഹമ്മദുണ്ണി ,ട്രഷറർ ജ്യോതിദേവ് എന്നിവർ അറിയിച്ചു.
Previous Post Next Post