ഗുരുവായൂർ ക്ഷേത്രത്തിൽവിഷുക്കണി ദർശനം ഏപ്രിൽ 14 ന് പുലർച്ചെ 2.42 മുതൽ 3.42 വരെ
ഗുരുവായൂർ: ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ ഉണ്ടായിരിക്കും. സുഗമമായ വിഷുക്കണി ദർശനത്തിനായി ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും ദേവസ്വം ഉദ്യോഗസ്ഥരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ഭക്തജനങ്ങൾ സർവ്വാത്മനാ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു..