മണ്ണുത്തിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശി പിടിയിൽ

മണ്ണുത്തിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശി പിടിയിൽ
മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവ് പിടികൂടി. 12 കിലോ കഞ്ചാവുമായെത്തിയ യുവാവ് എക്സൈസിന്റെ കസ്റ്റഡിയിലായി. കുന്നംകുളം സ്വദേശി ഷെമിൻ ഷെരീഫ് (22) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ മണ്ണുത്തിയിലെ പരിശോധന. യുവാവിൽ സംശയം തോന്നി ചോദ്യം ചെയ്യലിൽ പതറിയതോടെ പരിശോധിച്ചതിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾ കടത്തുകാരനാണോ ഇടനിലക്കാരനാണോ എന്നതിൽ പരിശോധിക്കുകയാണ്.
Previous Post Next Post