പുഴയില്‍ വീണ് ചികില്‍സയിലായിരുന്ന പട്ടാമ്പി സ്വദേശി 12 വയസ്സുകാരന്‍ മരിച്ചു
byകുന്നംകുളം വാർത്തകൾ -
പുഴയില്‍ വീണ് ചികില്‍സയിലായിരുന്ന പട്ടാമ്പി സ്വദേശി 12 വയസ്സുകാരന്‍ മരിച്ചു
പട്ടാമ്പി:കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ പുഴയിൽ അകപ്പെട്ട് ചികിത്സയിലായിരുന്ന പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്‌ദുൾ നാസറിന്റെ മകൻ മുഹമ്മദ് നിഷാൽ(12) മരിച്ചു.
കഴിഞ്ഞ വെളളിയാഴ്ച ചുണ്ടമ്പറ്റയിലെ മാതാവിന്റെ വീട്ടിലേക്ക് കല്ല്യാണത്തിനെത്തിയതായിരുന്നു നിഷാല്‍ . സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പുഴയിൽ അപകടത്തിൽപ്പെട്ടത്. പട്ടാമ്പി ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച നിഷാല്‍ .