ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്തു; ഒരാള്‍ അറസ്റ്റില്‍
കോട്ടയം | ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് കുമരം പുത്തൂര്‍ ഭാഗത്ത് ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാര്‍ (49) നെയാണ്് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. വാട്സാപ്പില്‍ വര്‍ക്ക് അറ്റ് ഹോം വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മെസ്സേജ് വരികയും,ഇത് പ്രകാരം യുവാവ് ചെറിയ ജോലികള്‍ ചെയ്യുകയും ഇതിന് ഇവര്‍ തുച്ഛമായ പണം യുവാവിന് അയച്ചു നല്‍കുകയും ചെയ്തു.
പിന്നീട് ഇവരെ വിശ്വസിച്ച യുവാവ് കൂടുതല്‍ തുക ലഭിക്കണമെങ്കില്‍ കൂടുതല്‍ പ്രോസസിംഗ് ഫീസ് അടക്കണമെന്ന് ഇവര്‍ പറഞ്ഞതിന് പ്രകാരം 6 ലക്ഷത്തോളം രൂപ ഇവര്‍ക്ക് പലതവണകളായി അയച്ചു നല്കി. എന്നാല്‍ പണം ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ യുവാവിന്റെ നഷ്ടപ്പെട്ട പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു