നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിച്ച സംഭവം: ഇടത് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിച്ച സംഭവം: ഇടത് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

നടൻ ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരെ എൻഡിഎ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതെത്തുടര്‍ന്നാണിപ്പോള്‍ സിപിഐക്ക് നോട്ടീസ് വന്നിരിക്കുന്നത്.
Previous Post Next Post