പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ല; സ്റ്റാലിന്റെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍

പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ല; സ്റ്റാലിന്റെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍

ചെന്നൈ | അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ തള്ളി. സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് രാജ്ഭവന്‍ സ്റ്റാലിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊന്മുടിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വ്യക്തമാക്കി. സ്റ്റാലിന്‍ കത്ത് നല്‍കിയതിന് പിന്നാലെ ഡല്‍ഹിയിലെത്ത് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു ഗവര്‍ണര്‍.

2006 2011 കാലത്ത് ഡിഎംകെ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് നേരത്തേ കെസെടുത്തെങ്കിലും വെല്ലൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊന്‍മുടി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി. എന്നാല്‍, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം
Previous Post Next Post