വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുന്നു
ചങ്ങരംകുളം:മലയാളികൾ വിഷു ആഘോഷിക്കാനൊരുങ്ങുമ്പോൾ വിഷുവിൻ്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകൾ നേരത്തെ പൂത്തുലഞ്ഞു.സാധാരണ വിഷുവെത്താൻ ദിവസങ്ങൾക്ക് മുമ്പ് പൂത്തിരുന്ന കണിക്കൊന്നകൾ പലയിടത്തും മാസങ്ങൾക്ക് മുമ്പ് തന്നെ പൂവിട്ട് തുടങ്ങിയിരുന്നു.
കാലാവസ്ഥയിലെ മാറ്റവും മണ്ണിലെ ജലാംശയം പരിധിവിട്ട് കുറയുന്നതും കൊന്നപ്പൂക്കൾ നേരത്തെ പൂവിടാൻ കാരമാകുന്നുണ്ടെന്നാണ് നിഗമനം
മാർച്ച് മാസം അവസാനത്തോടെയും ഏപ്രിൽ മാസം ആദ്യവും പൂത്തിരുന്ന കൊന്ന പൂക്കളാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ പൂത്തുലഞ്ഞത്.കൊന്നപ്പൂക്കൾ നേരത്തെ പൂക്കുന്നത് വിഷു സമയമാകുമ്പോൾ കൊന്നപ്പൂക്കൾക്ക് ക്ഷാമം നേരിടുന്നതിന് കാരണമാകാറുണ്ട്.
കൊന്ന പൂത്തു കഴിഞ്ഞാൽ അടുത്ത 45 ദിവസത്തിനകം മഴ വരുമെന്നായിരുന്നു പഴമക്കാരുടെ ഐതിഹ്യം.മലയാളികളുടെ കാർഷിക സംസ്കാരവുമായി ഏറെ ബന്ധമുള്ള കേരളത്തിൻ്റെ കൊന്ന പൂക്കൾ വിഷുവിന് മലയാളിക്കൾക്ക് കണികാണാൻ ഏറെ പ്രിയമുള്ളതാണ്.പൂക്കൾ നിറച്ചുണ്ടാവുന്ന വൃക്ഷത്തിൻ്റെ പൂവും തടിയും തൊലിയുമെല്ലാം വാതം, പിത്തം ,കഫം എന്നിരോഗങ്ങൾക്ക് ഔഷധവും കൂടിയാണെന്ന് പഴമക്കാർ പറയുന്നു.മലയാളിയുടെ വിഷുവിന് ചന്തം പകരുന്ന സ്വർണ്ണ നിറമുള്ള കൊന്നപ്പൂക്കൾ വിഷുവിനെ വരവേൽക്കുന്ന മലയാളിക്ക് ഏറെ പ്രധാനമാണ് .