ഖുർആൻ മാനവ ഐക്യത്തിൻ്റെ വെളിച്ചം:കെ എം മുഹമ്മദ് കാസിം കോയ

ഖുർആൻ മാനവ ഐക്യത്തിൻ്റെ വെളിച്ചം:കെ എം മുഹമ്മദ് കാസിം കോയ
മാറഞ്ചേരി :വിശുദ്ധ ഖുർആൻ മാനരാശിയുടെ വെളിച്ചം എന്ന ശീർഷകത്തിൽകേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ നടത്തിയ റമളാൻ പ്രഭാഷണം പുറങ്ങ് പൂച്ചാമം ബീവൂസിൽ പ്രസിഡന്റ് സയ്യിദ് സീതി കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ രണ്ട് ദിവസങ്ങളിലായി കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എ മുഹമ്മദ് കാസിം കോയ ഉൽഘാടനം ചെയ്തു . വിശുദ്ധ ഖുർഹാൻ ലോകത്തിന് തന്നെ സമാധാനത്തിൻ്റെ സന്ദേശമാണ് നൽകുന്നത് എന്നും ഇന്ന് പൗരത്വത്തിൻ്റെ പേരിൽ മനുഷ്യരെ പരസ്പരം അകറ്റി നിർത്തുന്ന കാലത്ത് ഖുർഹാൻ്റെ സന്ദേശം ഏറെ പ്രധാന്യം നൽകുന്ന ഒന്നാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ എം മുഹമ്മദ് കാസിം കോയ പറഞ്ഞു.അശ്റഫ് ബാഖവി ആയിരൂർ 'സയ്യിദ് അൻവർ സാദത്ത് തങ്ങൾ സഅദി അൽഅർശദി നടുവട്ടവും,സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ ബാഖവി പാണക്കാട് എന്നിവർ പ്രഭാഷണം നടത്തി സിദ്ധീഖ് അൻവരി പുതുപൊന്നാനി ശമീർ സഖാഫി വടക്കൂട്ട് സുബൈർ ബാഖവി കാഞ്ഞിരമുക്ക്,ഷെക്കിർ മഹ് ളരി പുറങ്ങ് സംബന്ധിച്ചു
Previous Post Next Post