ടീഷർട്ടും ജീൻസും ധരിക്കരുത്'; അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ: അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ടീഷർട്ടുകളോ ജീൻസുകളോ ഡിസൈനുകളും ചിത്രങ്ങളും ഉള്ള ഷർട്ടുകളോ ധരിക്കാൻ അധ്യാപകർക്ക് അനുവാദമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. പുരുഷ അധ്യാപകര്‍ ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.
അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വരണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒമ്പത് മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. ഇത് പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. എന്നാൽ ഈ നീക്കത്തിനെതിരെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും വിമർശനവുമായി രംഗത്തെത്തി.