കടവല്ലൂർ കല്ലുംപുറം സെന്റ് ജോർജ് ദേവാലയത്തിൽ ദു:ഖവെള്ളി ആചരിച്ചു

കടവല്ലൂർ കല്ലുംപുറം സെന്റ് ജോർജ് ദേവാലയത്തിൽ ദു:ഖവെള്ളി ആചരിച്ചു
കടവല്ലൂർ:മലബാർ സ്വതന്ത്ര സുറിയാനി സഭ കടവല്ലൂർ കല്ലുംപുറം സെന്റ് ജോർജ് ദേവാലയത്തിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു.പ്രഭാത പ്രാർത്ഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്.തുർന്ന് യാമപ്രാർത്ഥനക്കൾക്കു ശേഷം പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക് നടത്തി കൊണ്ടു പോയതിനെ അനുസ്മരിച്ച് ഇടവക വികാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശൂശ്രൂഷകരും പള്ളിക്കകത്ത് പ്രദക്ഷിണം നടത്തി.സ്ളീബാ വന്ദനത്തിനു ശേഷം ക്രിസ്തുവിൻ്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി കബറടക്ക ശുശ്രൂഷയും ഉണ്ടായി.മാലാഖമാരുടെ സ്തുതിപ്പ്, വിശ്വാസ പ്രമാണത്തോടു കൂടി ദുഃഖവെള്ളി തിരുകർമ്മങ്ങൾ സമാപിച്ചു . ദു:ഖവെള്ളി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ: അപ്രേം അന്തിക്കാട് ,ഇടവക സെക്രട്ടറി .സി.പി ഡേവിഡ്, ട്രഷർ . പി.സി സൈമൺ, ഇടവക കമ്മറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, മീഡിയ കൺവീനർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post