കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് സുനിത കെജ് രിവാള്‍
ന്യൂഡല്‍ഹി | കെജ്രിവാളിന്റെ അറസ്റ്റില്‍ ഉള്‍പ്പടെ പ്രതിഷേധിച്ച് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് സുനിത കെജ് രിവാള്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതായി സുനിത കെജ് രിവാള്‍ ആരോപിച്ചു. ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന
അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം സുനിത കെജ് രിവാള്‍ റാലിയില്‍ വായിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ് രിവാളിന്റെ ആറ് ഉറപ്പുകള്‍ സുനിത വേദിയില്‍ പ്രഖ്യാപിച്ചു.രാജ്യത്തെ എല്ലാ ജനങ്ങളും കെജ് രിവാളിനൊപ്പമാണെന്നും അദ്ദേഹത്തെ അധിക കാലം ജയിലിടക്കാന്‍ സാധിക്കില്ലെന്നും സുനിത കെജ് രിവാള്‍ പറഞ്ഞു.
ഞാന്‍ ജയിലില്‍ ഇരുന്ന് വോട്ടല്ല ചോദിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരാളെ പരാജയപ്പെടുത്താനും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം എന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡ്യ മുന്നണി വെറും പേരില്‍ മാത്രമല്ല. എത് എല്ലാവരുടെയും മനസിലുണ്ടെന്നും കെജ് രിവാളിന്റെ സന്ദേശത്തില്‍ പറയുന്നു.
ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടക്കുന്നത്. റാലിയില്‍ 28ഓളം പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്, എന്‍സിപി നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡറിക് ഒബ്രയാന് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.