ജനറൽ മസ്ദൂർ സംഘം ജില്ലാ വാർഷിക സമ്മേളനം
തൃശ്ശൂർ : ജനറൽ മസ്ദൂർ സംഘം ജില്ലാ വാർഷികസമ്മേളനം ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളികൾക്ക് അർഹതപ്പെട്ട പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും സംസ്ഥാനസർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.