തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.പി ജിതേന്ദര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു

തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.പി ജിതേന്ദര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഹൈദരാബാദ്‌| തെലങ്കാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എ.പി ജിതേന്ദര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്‍ചാര്‍ജ് ദീപ ദാസ് മുന്‍ഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ചത്. പുറത്തു നിന്നുള്ളവര്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നുവെന്നും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ജിതേന്ദര്‍ റെഡ്ഡി രാജിക്കത്തില്‍ വ്യക്തമാക്കിയത്. ജിതേന്ദര്‍ റെഡ്ഡിയെ തെലങ്കാന സര്‍ക്കാരിന്റെ ഉപദേശകനായി കോണ്‍ഗ്രസ് നിയമിച്ചു.
Previous Post Next Post