തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു
വെള്ളറക്കാട് : ആലത്തൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുന്നതിന് വേണ്ടി കുന്നംകുളം നിയോജക മണ്ഡലം വെള്ളറക്കാട് മനപ്പടി 123-ാം ബൂത്ത് കമ്മിറ്റി ഓഫീസ് സി.പി.ഐ.എം കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.വി ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു.
സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം സി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗവും 123-ാം ബൂത്ത് കമ്മിറ്റി സെക്രട്ടറിയുമായി എ.എം മുഹമ്മദ്കുട്ടി സ്വാഗതവും സി.പി.ഐ.എം വെള്ളറക്കാട് മനപ്പടി ബ്രാഞ്ച് സെക്രട്ടറി പി.എസ് സുരേഷ് നന്ദിയും പറഞ്ഞു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ മാസ്റ്റർ, കെ.എം നാരായണൻ, പി.കെ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post