മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല, ആറു ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.
ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ഈമാസം 28 വരെയാണ് കസ്റ്റഡി കാലാവധി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്.