നേതാവ് ആരാകുമെന്ന് ഇരുമുന്നണികളും വ്യക്തമാക്കണം-കുമ്മനം രാജശേഖരൻ
തൃശ്ശൂർ : തിരഞ്ഞെടുപ്പിനുശേഷമുള്ള നേതാവ് ആരാണെന്ന് പരസ്പരം പടവെട്ടുന്ന മുരളീധരനും സുനിൽകുമാറും വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എൻ.ഡി.എ. തൃശ്ശൂർ പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എ.യെ സംബന്ധിച്ച് നേതാവും ആശയവും ഉണ്ട്. വിജയക്കുതിപ്പിലുള്ള സുരേഷ് ഗോപിയെ ആശയപരമായി നേരിടുന്നതിനുപകരം വ്യക്തിപരമായി ഹനിക്കാൻ ശ്രമിക്കുന്നതായും കുമ്മനം ആരോപിച്ചു.