ഏത് കൊലപാതകിക്കും ബി ജെ പി അധ്യക്ഷനാകാമെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
ന്യൂഡല്‍ഹി | ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഝാര്‍ഖണ്ഡ് പ്രത്യേക കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് 27ന് ഹാജരാകണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത് . ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് നടപടി.
2018 കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ ഗാന്ധി അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. റാഞ്ചിയിലെ വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ഉത്തര്‍പ്രദേശിലും സമാനമായ കേസ് നിലവിലുണ്ട്. ഭാരത് ജോഡാ ന്യായ് യാത്രക്കിടെ യുപി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരായി രാഹുല്‍ ജാമ്യം നേടിയിരുന്നു.