പഴഞ്ഞി വണ്‍വേ ജംഗ്ക്ഷന് സമീപം റോഡരികില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണി വൈകുന്നു

പഴഞ്ഞി വണ്‍വേ ജംഗ്ക്ഷന് സമീപം റോഡരികില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണി വൈകുന്നു
പഴഞ്ഞി വണ്‍വേ ജംഗ്ക്ഷന് സമീപം റോഡരികില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണി വൈകുന്നു. ഒരു മാസം മുന്‍പാണ് ഇവിടെ പൈപ്പ് പൊട്ടിയത്. പൈപ്പ് അറ്റകുറ്റ പണി നടത്താനായി കുഴിയെടുത്തെങ്കിലും പണി പൂര്‍ത്തിയായില്ല. ഇതോടെ റോഡരികിലെ കുഴി അപകട ഭീഷണിയാകുകയാണ്. ശുദ്ധജലം പമ്പ് ചെയ്യുമ്പോഴെല്ലാം ഇതിലൂടെ വെള്ളം പാഴായി പോകുന്നുണ്ട്. പൈപ്പിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കുകയും കുഴി അടയ്ക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Previous Post Next Post