ബിജു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
പുന്നയൂര്‍ക്കുളം കിഴക്കേചെറായി കൊഴപ്പാമഠത്ത് നിര്‍മാണം പൂര്‍ത്തിയായ ഗ്രാമവേദി സാംസ്‌കാരിക സമിതിയുടെ ബിജു സ്മാരക മന്ദിരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം.കെ ബക്കർ അധ്യക്ഷനായി. എന്‍.കെ.അക്ബര്‍ എംഎല്‍എ, ടി.ടി ശിവദാസൻ,കെവി. അബ്ദുല്‍ഖാദർ,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ഇപി സുരേഷ്, അരുൺ, സിടി സോമരാജൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.