ചാലിശ്ശേരി സ്വദേശി ശാലിനി ബാലന് മികച്ച കോൺട്രാക്ട് സർവ്വെയർക്കുള്ള സംസ്ഥാന പുരസ്കാരം


ചാലിശ്ശേരി സ്വദേശി ശാലിനി ബാലന് മികച്ച കോൺട്രാക്ട് സർവ്വെയർക്കുള്ള സംസ്ഥാന പുരസ്കാരം 

സംസ്ഥാനത്തെ റവന്യൂ അവാർഡ് ദാന പ്രഖ്യാപനത്തിൽ തൃശൂർ ജില്ലയിലെ മികച്ച കോൺട്രാക്ടർ സർവ്വെയറായാണ് ചാലിശ്ശേരി കവുക്കോട് താഴത്തെ പുരക്കൽ ശാലിനി ബാലൻ തെരഞ്ഞെടുക്കപ്പെട്ടത്.


കണ്ണൂരിൽ നടന്ന സംസ്ഥാന റവന്യൂ അവാർഡ് ദാന ചടങ്ങ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.റവന്യൂ മന്ത്രി കെ.രാജൻ ശാലിനി ബാലന് പ്രശസ്തി പത്രവും മെമൻ്റോയും നൽകി ആദരിച്ചു.

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി.

കഴിഞ്ഞ ഒരു വർഷമായി തൃശൂർ വടക്കാഞ്ചേരി സൂപ്രണ്ട് ഓഫീസ് റീ സർവ്വേ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയാണ് ശാലിനി ബാലൻ.

കവുക്കോട് ശിവക്ഷേത്ര "നക്ഷത്രവനം" കൂട്ടായ്മയുടെ സെക്രട്ടറിയും,

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയുമായ കവുക്കോട് താഴത്തെപുരക്കൽ ടി.കെ.ബാലന്റെ സഹധർമ്മിണിയാണ് ശാലിനി.


Previous Post Next Post