എരുമപ്പെട്ടി കരിയന്നൂരില്‍ തീറ്റപ്പുല്‍ കൃഷി കത്തി നശിച്ചു

എരുമപ്പെട്ടി കരിയന്നൂരില്‍ തീറ്റപ്പുല്‍ കൃഷി കത്തി നശിച്ചു

എരുമപ്പെട്ടി കരിയന്നൂരില്‍ തീറ്റപ്പുല്‍ കൃഷി കത്തി നശിച്ചു. പാടശേഖരത്തില്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്നാണ് തീറ്റപ്പുല്‍ കൃഷിയിലേക്ക് തീ പടര്‍ന്നത്. അര ഏക്കര്‍ സ്ഥലത്തുള്ള കൃഷിയില്‍ പകുതിയും കത്തി നശിച്ചു. പ്രദേശത്തെ പശു ഫാം നടത്തുന്നവരാണ് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. തൊട്ടടുത്ത പറമ്പുകളിലേക്ക് തീ പടര്‍ന്ന് തെങ്ങിനും മരങ്ങള്‍ക്കും തീപിടിച്ചു. വീടുകള്‍ക്ക് സമീപത്തേയ്ക്ക് തീ പടര്‍ന്ന് കയറിയത് പരിഭ്രാന്തിക്കിടയാക്കി. വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ വളരെ ശ്രമപ്പെട്ടാണ് തീയണച്ചത്. ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
Previous Post Next Post