ഇരു വൃക്കകളും തകരാരില്‍'ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റി വെക്കണം
പന്താവൂര്‍ സ്വദേശിയായ നാരായണന്റെ ചികിത്സക്ക് വേണ്ടി ചികിത്സ സഹായസമിതി രൂപീകരിച്ചു
ചങ്ങരംകുളം :പന്താവൂർ സ്വദേശി മണക്കടവത്ത് നാരായണ(48)ന്റെ ചികിത്സക്കായി ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചു.
ഇരു വൃക്കകളും പ്രവർത്തന രഹിതമായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് നാരായണൻ .സൗമ്യനും, സൽസ്വഭാവിയുമായ നാരായണന് ഭാര്യയും, രണ്ടാം ക്ലാസ്സിലും ഏഴാം ക്ലാസിലും പഠിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുമാണുള്ളത്. കുലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടു മാത്രമാണ് അദ്ദേഹവും കുടുംബവും ജീവിച്ചു വന്നിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അസുഖം ആകുടുംബത്തെയാകെ തളർത്തിയിരിക്കുകയാണ്.
വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് നാരായണനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള ഏക മാർഗ്ഗമെന്ന് പ്രഗൽഭ ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ഭീമമായ ഒരു തുകയാണ് ഇതിനാവശ്യമായിട്ടുള്ളത്.നല്ലവരായ മുഴുവൻ മനുഷ്യ സ്നേഹികളുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഉണ്ടായാൽ മാത്രമെ ഇത്തരമൊരു കാരുണ്യ പ്രവർത്തനം വിജയിക്കുകയുള്ളൂ. ചികിത്സക്കാവശ്യമായ ധനസമാഹരണം നടത്താൻ നാട്ടുകാർ 'നാരായണൻ ചികിത്സാ സഹായ സമിതി രൂപീകരിക്കുകയും സമിതിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ ചങ്ങരംകുളം ശാഖയിൽ ഒരു സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്‌തിട്ടുണ്ടെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
അക്കൗണ്ട് നമ്പർ: 357301000008397. ഐ.എഫ്.എസ്.സി. IOBA 0003573