ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക ഇടം കേരളമാണ്:പന്ന്യന്‍ രവീന്ദ്രന്‍

ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക ഇടം കേരളമാണ്:പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം | രാജ്യത്തിന്റെ സകല നന്മകളും നശിപ്പിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. അമ്പലത്തറയിലെ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നാടാണ് കേരളമെന്നും ജനങ്ങള്‍ക്ക് നിര്‍ഭയത്വത്തോടെ ജീവിക്കാന്‍ കഴിയുന്ന ഏക ഇടം കേരളമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കൂടാതെ സിഎഎക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post