തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനമെന്ന പരാതി: കലക്ടർ വിശദീകരണം തേടി

തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനമെന്ന പരാതി: കലക്ടർ വിശദീകരണം തേടി
തൃശൂര്‍ | തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടർ വിശദീകരണം തേടി.സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയിരുന്നത്.വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്ന് കാണിച്ചാണ് വത്സരാജ് പരാതി നല്‍കിയത്.

ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. രണ്ടു ദിവസത്തിനകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കണം.

 
Previous Post Next Post