ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ല, ഡീനിന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീന്‍
കല്‍പ്പറ്റ | വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ എം കെ നാരായണന്‍. തനിക്ക് ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡീനിന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല. എല്ലാ ദിവസവും കാമ്പസില്‍ പോയി നോക്കാന്‍ കഴിയില്ല. സര്‍വകലാശാലാ ചുമതലയാണ് തനിക്കുള്ളത്. സിദ്ധാര്‍ഥിന്റെ മരണം യഥാസമയം ബന്ധുക്കളെ അറിയിച്ചു.
ആത്മഹത്യാ ശ്രമത്തിന്റെ വിവരം ആദ്യം അറിയിച്ചത് അസിസ്റ്റന്റ് വാര്‍ഡനാണ്. ഉടനെ തന്നെ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തി. സിദ്ധാര്‍ഥിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.