വേങ്ങശ്ശേരിക്കാവ് താലപ്പൊലി മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു

വേങ്ങശ്ശേരിക്കാവ് താലപ്പൊലി മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു
എടപ്പാൾ: തലക്കശ്ശേരി വേങ്ങശ്ശേരിക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകൾക്ക് ശേഷം ഗുരുവായൂര്‍ ജ്യോതിദാസിന്റെ സോപാനസംഗീതം മദ്ദളകേളി മൂലസ്ഥാനമായ വേങ്ങശ്ശേരിമനയിലേക്ക് എഴുന്നള്ളത്ത് തുടര്‍ന്ന് മനയില്‍ നിന്ന് മൂന്ന് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടന്നു. വിവിധ ദേശങ്ങളില്‍ നിന്ന് തിറ,പൂതന്‍,തെയ്യം,വിവിധ വേഷങ്ങള്‍,കരിങ്കാളി,ശിങ്കാരി മേളം,ബാന്റ് മേളം തുടങ്ങിയ വരവുകളുമുണ്ടായി.വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം രാത്രി തായമ്പക,എഴുന്നളളിപ്പും നടന്നു.ഉത്സവത്തിന് ശനിയാഴ്ച പുലർച്ചെയോടെ സമാപനമായി.
Previous Post Next Post