യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കുന്നംകുളം:യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തൃശൂർ റോഡിൽ, കെ പി സി സി അംഗവും യു ഡി എഫ് മുൻ ജില്ലാ ചെയർമാനുമായ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യു ഡി എഫ് നിയോമണ്ഡലം ചെയർമാൻ ജെയ്‌സിങ് കൃഷ്ണൻ അദ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അമ്പലപാട്ട് മണികണ്ഠൻ, കൺവീനർമാരായ അഡ്വ. രാജീവ് സി ബി, സുരേഷ് മമ്പറമ്പിൽ, കെ സി മൊയ്‌ദുട്ടി,യുഡിഎഫ് ന്റെയും കോൺഗ്രസ്സിന്റെയും നേതാക്കളായ ബിജോയ്‌ബാബു, സി ഐ ഇട്ടിമാത്യു, കെസി ബാബു, കെ.ജയശങ്കർ, ,പ്രസാദ് പുലിക്കോടൻ, വിജി അനിൽ,ബലരാമൻ നായർ, ശിവരാമൻ എറത്ത്, ബാബുമണി എം എം, നെൽസൺ ഐപ്പ്, എൻ കെ അലി, കവിത പ്രേംരാജ്, മിഷ സെബാസ്റ്റ്യൻ, എംഎം അലി, ഷറഫു പന്നിത്തടം, എംഎം സലിം, ജോസ് മുരിങ്ങതേരി, ജോൺ മാസ്റ്റർ, കെ എ രാധാകൃഷ്ണൻ, കെ വി ഗീവർ, വിവി വിനോജ് നിധിഷ് എംഎം തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.