കെ എൻ എം ഗൃഹ സന്ദർശന പരിപാടിക്ക് കോക്കൂരിൽ തുടക്കം കുറിച്ചു
ചങ്ങരംകുളം:ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട മൂല്യങ്ങൾ എന്ന വിഷയത്തിൽ കേരള നദുവതുൽ മുജാഹിദീൻ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കിടപ്പിലായ രോഗികളെ സന്ദർശിക്കുന്ന വളയംകുളം കെ എൻ എം ന്റെ പരിപാടി കോക്കൂരിൽ ആരംഭിച്ചു.വാർദ്ധക്യസഹജമായ രോഗങ്ങളാലും അപകടങ്ങളാലും പൊതുസമൂഹവുമായി ബന്ധമില്ലാതെ ഒറ്റയ്ക്ക് വീടുകളിൽ കഴിയുന്ന മുതിർന്ന പൗരന്മാരെ അവരുടെ വീടുകളിൽ ചെന്ന് സന്ദർശിച്ച് അവർക്ക് ചെറിയ പാരിതോഷികങ്ങൾ നൽകുന്ന പരിപാടിക്കാണ്
കെ എൻ എം രൂപം നൽകിയിട്ടുള്ളത്.ആലങ്കോട് നന്നമുക്ക് പഞ്ചായത്തുകളിലെ നൂറോളം വീടുകളിൽ ഇത്തരത്തിലുള്ള ആളുകൾകിടയിലെ സന്ദർശനം പരിശുദ്ധ റമദാനിൽ സംഘടിപ്പിക്കുന്നതിനാണ് കെ എൻ എം രൂപം നൽകിയിട്ടുള്ളത്.കെ എൻ എം സംസ്ഥാന കമ്മിറ്റി മെമ്പർ പി പിഎം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.കെ വി മമ്മു,എം ബദറുദ്ദീൻ സലിം കോക്കൂർ വി പി മൂസ, പി വി അബ്ദുൽ ഹമീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി