കരുണയേകാൻ കൈകോർക്കാം'പറവകൾക്കൊരു തണ്ണീർകുടം ഒരുക്കി എസ് കെ എസ് എസ് എഫ്

കരുണയേകാൻ കൈകോർക്കാം'പറവകൾക്കൊരു തണ്ണീർകുടം ഒരുക്കി എസ് കെ എസ് എസ് എഫ്

ചങ്ങരംകുളം:കരുണയേകാൻ കൈകോർക്കാം'പറവകൾക്കൊരു തണ്ണീർകുടം ഒരുക്കി എസ് കെ എസ് എസ് എഫ്.ചങ്ങരംകുളം മേഖല തല ഉദ്ഘാടനം അമയിൽ ഇർഷാദുൽ മുസ്‌ലിമീൻ മദ്റസയിൽ വച്ച് നടന്നു.എസ് കെ എസ് എസ് എഫ് മേഖല പ്രസിഡണ്ട് ഷഫീഖ് ആലങ്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല ജ:സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ അമയിൽ സ്വാഗതം പറഞ്ഞു.എസ് കെ എഹ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇസ്മായിൽ അമയിൽ ഉദ്ഘാടനം നിർവഹിച്ചു. ഓരോ പ്രവർത്തകരുടെ വീടുകളിലും പറവകൾക്ക് വേണ്ടി ഈ പദ്ധതി നടത്തണമെന്ന് നന്നംമുക്ക് റെയ്ഞ്ച് ജോ:സെക്രട്ടറി ഷൗക്കത്ത് ഫൈസി സന്ദേശ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.നന്നംമുക്ക് ക്ലസ്റ്റർ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ഹുദവി,മേഖല ജോ:സെക്രട്ടറി ഹാഫിള് നജീബ് ചെറുവല്ലൂർ,വർക്കിംഗ് സെക്രട്ടറി ശമീം ആമയം,മേഖല ഇബാദ് സെക്രട്ടറി ശുഹൈബ് അമയിൽ, ഷാമിൽ ചെറുവല്ലൂർ, അഷ്റഫ് മുസലിയാർ,എകെ ഉസ്താദ് , മദ്റസ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.
Previous Post Next Post