വില്ലേജ് ഓഫീസര്‍ മനോജിന്റെ മരണം; ബാഹ്യ ഇടപെടലില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍
പത്തനംതിട്ട | കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാഹ്യഇടപെടല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍.ഇക്കാര്യം ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.മണ്ണെടുപ്പും വയല്‍നികത്തലുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയകക്ഷികളില്‍നിന്ന് വില്ലേജ് ഓഫീസര്‍ക്ക് വലിയ സമ്മര്‍ദമുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു