തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം | മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവും കെ കരുണാകരന്റെ വിശ്വസ്തനുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്നു മഹേശ്വരന്‍ നായര്‍.