അന്‍സാര്‍ ട്രെയിനിംഗ് കോളേജില്‍ സമൂഹ നോമ്പ്തുറ നടന്നു

അന്‍സാര്‍ ട്രെയിനിംഗ് കോളേജില്‍ സമൂഹ നോമ്പ്തുറ നടന്നു
വൈകാരികത വെടിഞ്ഞ് നന്‍മയില്‍ പൊതിഞ്ഞ സന്തോഷം കൊണ്ട് വെറുപ്പിനെ നേരിടണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിംഗ് കോളേജിലെ സമൂഹ നോമ്പ്തുറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അന്‍സാര്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മഹമ്മൂദ് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അന്‍സാര്‍ വിമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കമാലുദ്ദീന്‍ കെ.ടി. നോമ്പ്തുറ സന്ദേശം നല്‍കി. ഹയര്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, മിനി ടി.ജെ., ഗീത ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ദൃശ്യ എന്‍.പി സ്വാഗതവും അന്‍സബ അന്‍വര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post