അണ്ടത്തോട് പാപ്പാളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

അണ്ടത്തോട് പാപ്പാളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്
 

അണ്ടത്തോട് പാപ്പാളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്. ചാവക്കാട് അഞ്ചങ്ങാടി വളവ് സ്വദേശിയും പുതുപൊന്നാനിയില്‍ താമസക്കാരനുമായ പുത്തന്‍പുരയില്‍ 43 വയസുള്ള ഷിഹാബിനാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെന്ററില്‍ വെച്ചാണ് അപകടം ഉണ്ടായത്. മുന്നില്‍ പോയിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് തിരിയുന്നത് കണ്ട് ബൈക്ക് ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയാണ് ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികനെ അകലാട് മുന്നൈനി വി – കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post