ആറ്റുപുറം പള്ളിയിൽ കാൽ കഴുകൽ ശുശ്രൂക്ഷ നടത്തി

ആറ്റുപുറം പള്ളിയിൽ കാൽ കഴുകൽ ശുശ്രൂക്ഷ നടത്തി
പുന്നയൂർക്കുളം:യേശു തന്റെ ശിഷ്യന്മാരോട് കാട്ടുന്ന സ്നേഹത്തിന്റെ പ്രതീകമായി പെസഹ ദിനത്തിൽ 12 ശിഷ്യന്മാരുടെയും കാൽകഴുകി ചുംബിക്കുന്ന അനുസ്മരണ ചടങ്ങ് ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ നടന്നു. വികാരി ഫാ.ഡെന്നീസ് മാറോക്കി 12 ആൾത്താര ശുശ്രൂക്ഷകരായ ആൺകുട്ടികളുടെ കാൽകഴുകി ചുംബിച്ചു.തിരുകർമങ്ങൾക്ക് ശേഷം ക്രിസ്തു പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിനെ അനുസ്മരിച്ചു ദിവ്യ കാരുണ്യ പ്രദീക്ഷണവും തുടർന്ന് രാത്രി വരെ നീണ്ടു നില്ക്കുന്ന പരിശുദ്ധ ആരാധനക്ക് തുടക്കം കുറിക്കുകയും ചെയ്തു.രാത്രി പൊതു ആരാധനയും അപ്പം മുറിച്ച് പങ്ക് വെക്കൽ ചടങ്ങും ഉണ്ടായി. ഇന്ന് കാലത്ത് 6.30ന്
ദുഃഖവെള്ളിയാഴ്ച പീഡാനുഭവ തിരുകർമ്മങ്ങൾ ആരംഭിക്കും, വൈകീട്ട് 4ന് യേശുവിന്റെ പീഡാനുഭവ പരിഹാര പ്രദീക്ഷണവും നടക്കും
Previous Post Next Post