രക്തസമ്മര്‍ദം കുറഞ്ഞു; കെജ്രിവാളിനെ വിശ്രമ മുറിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ റോസ് അവന്യു കോടതി വാദം കേള്‍ക്കുന്നതിനിടെ അരവിന്ദ് കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണിത്.
കെജ്രിവാളിനെ വിശ്രമ മുറിയിലേക്കു മാറ്റി. എന്നാല്‍, കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ല.