കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ നാലാം വിളക്ക് ഭക്തിസാന്ദ്രമായി
കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ നാലാം വിളക്കിന് കക്കാട് രാജപ്പൻ മാരാരും, അതുൽ കെ മാരാരും ചേർന്ന് അവതരിപ്പിച്ച ഇരട്ട തായമ്പകയും ഉണ്ടായിരുന്നു. ഉത്സവബലി ദിവസമായ വെള്ളിയാഴ്ച രാവിലെ 9.30 ന് ഉത്സവവത്തിൻ്റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ ഭക്തജനങ്ങൾ കാണിക്കയിട്ട് തൊഴുന്ന മാതൃ ബലിക്കലിൽ ബലിതൂവുന്ന ചടങ്ങ് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തം ആഘോഷം അരങ്ങേറും. ഉത്സവബലിക്ക് എല്ലാ ഭക്തജനങ്ങൾക്കും പ്രസാദഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ അറിയിച്ചു.