എടപ്പാള്‍ മേല്‍പാലത്തിന് മുകളിലെ അപകടം അപകടത്തില്‍ മരിച്ച വാന്‍ ഡ്രൈവറുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി,ബസ് യാത്രികന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും
സംസ്ഥാന പാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ കൂടിയായ തിരുവനന്തപുരം ആന്തിയൂർ സ്വദേശി സുകുമാരന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.അപകടത്തിൽ മരിച്ച പാലക്കാട് പുതുശ്ശേരി സ്വദേശിയും ഗുഡ്സ് വാഹനത്തിലെ ഡ്രൈവറുമായ രാജേന്ദ്രന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് എടപ്പാൾ മേൽപാലത്തിന് മുകളിൽ ദാരുണമായ അപകടം നടന്നത്.തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കൊറിയര്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് വാനിൽ ഇടിച്ച് കയറുകയായിരുന്നു.രണ്ടര മണിക്കൂറോളം വാഹനത്തിന് ഉള്ളില്‍ കുടുങ്ങി കിടന്ന രാജേന്ദ്രന്റെ മൃതദേഹം ചങ്ങരംകുളം പോലീസും,പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം നീക്കം ചെയ്താണ് പുറത്തെടുത്തത്.