പഴഞ്ഞിയിൽ മെൽതോദ് ഹായെ സുവിശേഷ യോഗം സമാപിച്ചു

പഴഞ്ഞിയിൽ മെൽതോദ് ഹായെ സുവിശേഷ യോഗം സമാപിച്ചു

പഴഞ്ഞിയിൽ മെൽതോദ് ഹായെ സുവിശേഷയോഗം സമാപിച്ചു. ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോർ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന എട്ടാമത് മെൽതോദ് ഹായെ 2024 സുവിശേഷയോഗം സമാപിച്ചു. പഴഞ്ഞി പാലക്കൽ ഓഡിറ്റോറിയം മോർ ബസേലിയോസ് നഗറിൽ വച്ച് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വികാരി ഫാ. ഡിൽജോ ഏലിയാസ് കൂരൻ ആമുഖ സന്ദേശം നൽകി. സുവിശേഷ യോഗത്തിൽ ഫാ. എൽദോസ് ചിറക്കുഴിയിൽ വചനഘോഷണം നടത്തി. പഴയന്നൂർ സിംഹാസന പള്ളി വികാരി ഫാ.സി വി ഗീവർ സമാപന പ്രാർത്ഥനയും നടത്തി. ട്രസ്റ്റി സി യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, മണിജോയ് എന്നിവർ സംസാരിച്ചു. ഗാന ശൂശ്രുഷയും, സ്നേഹ വിരുന്നും ഉണ്ടായി. സുവിശേഷ യോഗത്തിന് വികാരി ഫാ.ഡിൽജോ ഏലിയാസ് കൂരൻ, കുടുംബ യൂണിറ്റ് ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് ജോസ് വറതു അരിമ്പൂർ, സെക്രട്ടറി മണി ജോയ് ചെറുവത്തൂർ, ജോയിൻ സെക്രട്ടറി ആൻജു സജു ചെറുവത്തൂർ, ട്രഷറർ സണ്ണി ചെറിയാൻ അരിമ്പൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post