ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ ആചരിച്ചു
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ ആചരിച്ചു.രാവിലെ വികാരി ഫാ.ഡിൽജോഏലിയാസ് കൂരൻ പെസഹ ശൂശുഷകൾക്ക് കാർമ്മികത്വം വഹിച്ചു ,പെസഹ കുർബ്ബാനയും അർപ്പിച്ചു.
പാപങ്ങൾ ഏറ്റ് പറഞ്ഞ് വിശുദ്ധ കുമ്പസാരം നടത്തിയവർക്ക് കർത്താവിൻ്റെ ശരീരവും രക്തവുമാകുന്ന കുർബാന വികാരി വിശ്വാസികൾക്ക് നൽകി.ഉച്ചക്ക് ഒമ്പതാംമണി നമസ്ക്കാരത്തിന് ശേഷം യേശു കുരിശ് മരണം വരിക്കുന്നതിന് മുൻപായി ശിഷ്യന്മാരൊടത്ത് അന്ത്യ അത്താഴം കഴിച്ചതിൻ്റെ ഓർമ്മ പുതുക്കി പെസഹ ഊട്ടും ഉണ്ടായി നിരവധി വിശ്വാസികൾ പെസഹ ഊട്ടിൽ പങ്കെടുത്തു.വൈകീട്ട് സന്ധ്യ പ്രാർത്ഥനക്ക് ശേഷം രാത്രി 8.30 ന് അറക്കൽ സെൻ്റ് ജോർജ് ചാപ്പലിൽ പെസഹ വചന സന്ദേശവും നടക്കും. ദു:ഖവെള്ളി ശൂശ്രൂഷകൾ രാവിലെ ഒമ്പതിന് തുടങ്ങും പ്രഭാത പ്രാർത്ഥന ,നമസ്ക്കാരം , സ്ളീബ വന്ദനവ് ,കബറടക്കം എന്നിവ നടക്കും.ശനിയാഴ്ച രാത്രി സന്ധ്യാപ്രാർത്ഥനക്ക് ശേഷം രാത്രി എട്ടിന് ഉയിർപ്പ് പെരുന്നാൾ ശൂശ്രുഷകൾ ആരംഭിക്കും.പെസഹ ഊട്ടിന് വികാരി ഫാ. ഡിൽജോഏലിയാസ് ,