അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സി പി ഐ എം കാട്ടകാമ്പാൽ ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി. പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കൽ സെൻ്റിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ലോകസഭ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്ന് ടി സി ചെറിയാൻ. ലോക്കൽ കമ്മിറ്റിയംഗം ടി എസ് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി വി കെ ബാബുരാജൻ സ്വാഗതവും മനോജ് സി ബേബി നന്ദി പറഞ്ഞു.
Previous Post Next Post