മത സൗഹാർദ്ദ സന്ദേശമുയർത്തി ജമാഅത്തെ ഇസ്‌ലാമി
കുന്നംകുളം : കുന്നംകുളം ഏരിയയിലെ അറിയപ്പെടുന്ന മത നേതാക്കളെയും ആരാധനാലയ മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി കുന്നംകുളം ഏരിയ നേതാക്കൾ. റമദാൻ തുടങ്ങിയതോടെ റമദാൻ സന്ദേശം കൈമാറലും സമ്മാനങ്ങൾ കൈമാറലും സൗഹൃദം പുതുക്കലുമായിരുന്നു ലക്ഷ്യം.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത്, പൊതിയഞ്ചേരികാവ് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി എസ് ബാബു , ഓഡിറ്റർ മണി കെവി ,കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാലാജി എം പാലിശ്ശേരി , പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ.ജോൺ ഐസക്, അസി. വികാരി ഫാ. ആൻ്റണി പൗലോസ് , ആനക്കല്ല് മേരി മാതാ ബോയ്സ് കോട്ടേജ് ഡയറക്ടർ ഫാദർ അലക്സ് ബേബി, മാർ ഓസ്ത്താത്തിയോസ് ട്രസ്റ്റ് പ്രസിഡൻറ് സി ജെ വർഗീസ്, ദീനബന്ധു മിഷൻ ഡയറക്ടർ റവറൻ്റ് ഷൈമോൻ ഏലിയാസ്, ചീരൻ ട്രേഡേഴ്സ് ഉടമ രാജൻ കുന്ദംകുളം, മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ കൂനത്ത് എന്നിവരെയാണ് ജമാഅത്ത് നേതാക്കൾ സന്ദർശിച്ചത്.